മാര്‍ ബസേലിയോസ് ആശുപത്രിയിലെ അത്മഹത്യ ഭീഷണി
ഈ അടുത്ത കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ ഉണ്ടായ സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് ഇത് നന്നായി മനസിലാകും .
നേര്സുമാരുടെ വേതന വര്‍ധനവിന് വേണ്ടിയുള്ള മുറ വിളി തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായി. അതൊരു ഒറ്റപെട്ട സംഭവമായി കണ്ടു ഓരോ ഭരണ കൂടവും അവരെ അവഗണിച്ചു എന്നുള്ളതാണ് ശരി. പക്ഷെ അവര്‍ ഒത്തൊരുമിച്ചു ഒരേ ആവശ്യത്തിനായി ശബ്ധിച്ചപ്പോള്‍ ഭരണകൂടത്തിനു അവരുടെ മുന്‍പില്‍ മുട്ട് മടക്ക്കേണ്ടി വന്നു. അതില്‍ പോലും നിലവിലെ സര്‍ക്കാര്‍ മാനേജുമെന്റുകളെ സഹായിക്കുന്ന നിലപാടുകളാണ് പലപ്പോഴും എടുത്തത്. ഈ പ്രശ്നം സങ്ക്കീര്‍ണമാകുവാന്‍ ഈ സര്‍ക്കാരിന്റെ കഴിവ് കേടു കാരണമായി.
അവസാനമായി നേര്സുമാരുടെ പ്രശ്നം നമ്മള്‍ കണ്ടത് മാര്‍ ബസേലിയോസ് ആശുപത്രിയിലെ അത്മഹത്യ ഭീഷണിയാണ്. യഥാര്‍ത്ഥത്തില്‍ ഈ സര്‍ക്കാര്‍ യഥാസമയം വേണ്ട രീതിയില്‍ നിലപാടുകള്‍ വ്യക്തമായി എടുത്തിരുന്നെങ്കില്‍ ഈ പ്രശനം ഇത്രയും രൂക്ഷമാകില്ലയിരുന്നു. സാമൂഹിക വിരുദ്ധര്‍ ഇതിന്റെ മറവില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടത് ഒഴിവാക്കാമായിരുന്നു. അതൊന്നും ചെയ്യാതെ വരുന്നത് വരുന്നപോലെ കാണാമെന്നു പറഞ്ഞു കൈയും കെട്ടി നോക്കിയിരുനിട്ടു എല്ലാം ഒത്തു തീര്‍പ്പായത്തിനു ശേഷം അവരുടെ പേരില്‍ കേസേടുക്കുന്നതിനു ഒരു ന്യായീകരണവും കാണാന്‍ കഴിയില്ല. അതിനാല്‍ത്തന്നെ ഒതുതീര്‍പ്പ് വ്യവസ്ഥയില്‍ പറഞ്ഞിരിക്കുന്നപോലെ കാര്യങ്ങളില്‍ത്തന്നെ നിലനില്കുന്നതയിരിക്കും ഈ കാര്യത്തില്‍ ഈ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍ സഹായിക്കുക.
പ്രതിപക്ഷ നേതാവ് മുഖ്യ മന്ത്രിയായിരുന്നപ്പോള്‍ നേര്സുമാരുടെ കാര്യത്തില്‍ ഒരു താല്പര്യം എടുക്കാതെ ഇപ്പോള്‍ ഈ അവസരത്തില്‍ ആശുപത്രി കിടക്കയില്‍ നിന്ന് ഓടിവന്നത് പൊതുസമൂഹത്തില്‍ തന്റെ മുഖം മിനുക്കുന്നതിനു വേണ്ടി മാത്രമാണെന്ന് പൊതുജനം തിരിച്ചറിഞ്ഞിരിക്കുന്നു എന്നുള്ളതും സാമൂഹിക നീതി നിര്‍വഹണത്തില്‍ ഇടതു നിലപാടുകളും രാഷ്ട്രീയ മുതലെടുപ്പിന് മുന്‍തൂക്കം നല്‍കുന്നു എന്നതും സമൂഹത്തിലെ അരാച്ചകത്വത്തിന് വഴിതെളിക്കുന്നു.


1 Comments:
മൂന്നോ നാലോ ലക്ഷം രൂപ ബാങ്കില്‍ നിന്ന് ലോണ്‍ എടുത്തു നേര്സിങ്ങും പഠിച്ചു ഇറങ്ങുമ്പോള്‍ 2 വര്‍ഷം ഫ്രീ ആയിട്ടു ജോലി ചെയ്യണം എന്നത് എവിടുത്തെ ന്യായമാണ്?? ഇവരാരെങ്കിലും ഫീസില്‍ ഒരിളവും ചെയ്യില്ലല്ലോ ? 3000 രൂപക്കോ 4000 രൂപക്കോ ജോലി ചെയ്യുന്നവര്‍ നാലു ലക്ഷം രൂപയുടെ ലോണ്‍ അടച്ചു തീര്‍ക്കണമെങ്കില്‍ എത്ര വര്‍ഷം ജോലി ചെയ്യണം. ?? അത്മാഹത്യശ്രമാതിനു കേസെടുത്ത പോലീസ് അത്മഹത്യ പ്രേരണക്ക് കേടുക്കതെന്താ?? മാന്യമായ ശമ്പളം കൊടുക്കാതെ അധിക ജോലിയെടുപ്പിച്ചതിനു മാനജെമെന്റിനു എതിരെ അത്മഹത്യ പ്രേരനക്കല്ലേ ആദ്യം കേടുക്കെണ്ടിയിരുന്നത്?
Post a Comment
Subscribe to Post Comments [Atom]
<< Home