Sunday, September 30, 2012

മദ്യ വിമുക്ത കേരളം  സാംസ്‌കാരിക  കേരളത്തിന്റെ മുഖ മുദ്ര.

1991  ഇല്‍ ആന്റണി  മുഖ്യ മന്ത്രി ആയിരുന്നപ്പോള്‍  കേരളത്തില്‍ സമ്പൂര്‍ണ മദ്യ നിരോധന നിയമം പാസ്സായതാണ്. എന്നാല്‍ പിന്നീടു വന്ന എല്‍ ഡി എഫ് സര്‍ക്കാര്‍ അതിനെ അട്ടിമറിച്ചു.  കേരളത്തില്‍ ധാരാളം മദ്യം ഒഴുക്കി സാധാരണക്കാരന്റെ  കരളും ഹൃദയവും  കത്തിചിട്ടാനെങ്കിലും സ്വന്തം പോക്കറ്റ്‌ വീര്‍പ്പിച്ചു.  എന്നാല്‍ ഈ അട്ടിമറിക്ക് പിന്നില്‍  എല്‍ ഡി എഫ് ആണെന്നെന്നു  വിചാരിച്ചവര്‍ വിഡ്ഢികള്‍. അന്തോണിയുടെ പാര്‍ട്ടിയായ  കേരള പ്രദേശ്‌ കോണ്‍ഗ്രസ്‌ പാര്‍ടി തന്നെ  അതിനെ അട്ടിമറിക്കുവാന്‍ കൂട്ട് നിന്ന് എന്ന് വേണം കരുതാന്‍.  അതിനു വേണ്ട തെളിവാണ് കേരളത്തിലെ കള്ള് വ്യവസയാസതിനെ അനുകൂലിച്ചു കൊണ്ട് രമേശ്‌ ചെന്നിത്തല വന്നിരിക്കുന്നത്. കേരളത്തിലെ കള്ള് കച്ചവടം  പ്രായോഗികമല്ല എന്നാ  ശ്രീ രമേഷിന്റെ  ജല്പന്നം  ഒരു തമാശയായിട്ടേ  എന്നെ പോലുള്ളവര്‍ക്ക് കൈകൊള്ളുവാന്‍ പറ്റൂ. കേരളത്തിലെ എല്ലാ ആള്‍ക്കാരും കള്ളുകുടിയന്മാരല്ല. മാത്രവുമല്ല ഈ കള്ള് കുടിയന്മാരുടെ വീടുകളിലെ കഷ്ടപാട് ഒരിക്കലും  രമേഷിനെ പോലുള്ളവര്‍  മനസിലാക്കുകയില്ല.  കാരണം ഫൈവ് സ്റ്റാര്‍ ഹോട്ടെലുകളില്‍ ഇരുന്നു കള്ള് കുടിക്കുന്ന ശ്രീ രമേശിനെ പോലുള്ളവര്‍ ഒരിക്കലും സാധാരനകാരന്റെ വീട്ടിലെ അടുപ്പ് പുകയുമോ എന്ന് നോക്കാറില്ല. കേരളത്തിലെ മദ്യ നിരോധന നിയമം അട്ടിമറിച്ച രമേശിനെ പോലുള്ളവര്‍ക്ക് കേരളത്തിലെ ജനങ്ങള്‍  മാപ്പ് തരില്ല.


സഖാവ് അച്യുതാനന്തനോട് ഒന്ന് ചോദിച്ചോട്ടെ . കേരളത്തിലെ കള്ള് കച്ചവടം നിര്‍ത്തിയാല്‍ ആയിരകണക്കിന് തൊഴിലാളികള്‍  പട്ടിണിയിലാകും എന്ന് വിലപിക്കുന്ന താങ്കള്‍ എന്ത് കൊണ്ടാണ് ഈ കള്ള്  കാരണം തെരുവിലായ പതിനായിരകണക്കിന് ചെറുപ്പകാരായ ഭാര്യമാരെ കണ്ടില്ല എന്ന് നടികുന്നത്. ലക്ഷ കണക്കിന് കുഞ്ഞുങ്ങളും  യുവ ജനങ്ങളും  ഈ കള്ള് കാരണം നല്ല വിദ്യാഭ്യാസം കിട്ടാതെ  ജീവിതം തെരുവില്‍ വലിച്ചെറിയ പെടുന്നു .  എത്രയോ പ്രായമായ മാതാ പിതാക്കന്മാര്‍ സ്വന്തം കുടുംബത്തില്‍ വയസുകാലത്ത് പോലും  സമാധാനമായി കിടന്നുറങ്ങാന്‍ പറ്റാതെ  ബുദ്ധിമുട്ടുന്നു. എത്രയെത്ര  കുടുംബഗ്ങ്ങളാണ് ഈ കള്ള് കാരണം  പാകം ചെയ്തു വച്ച ആഹാരം പോലും കഴിക്കാനാകാതെ വീര്‍പ്പുമുട്ടി  കഴിയുന്നത്‌. ഇതൊന്നും താങ്കള്‍ എന്താണ് കാണാത്തത്.

സഖാവെ ഈ വിഷ കള്ള് കച്ചവടം നിര്‍ത്തിയാല്‍ ഒരിക്കലും തൊഴിലാളികള്‍ പട്ടിണി കിടക്കത്തില്ല, കിടക്കേണ്ടി  വരില്ല.  സ്വയം അദ്വാനിച്ചു  ജീവിക്കുവാനുള്ള  മനസുണ്ടയിരുന്നാല്‍ മാത്രം മതി.  ആയിര കണക്കിന്  അന്യ സംസ്ഥാന  തൊഴിലാളികള്‍ കേരളത്തില്‍ പണിതു ജീവിക്കുന്നു. ആ സ്ഥലത്ത് എന്ത് കൊണ്ട് ഈ തൊഴിലാളികളെ കൊണ്ട് പണിയിച്ചു കൂടാ. ശരീരം അനങ്ങി പണിയുമ്പോള്‍ അവര്‍ക്ക് കൊടി പിടിക്കാനും ശരണം വിളിക്കാനും  കണ്ടവന്റെ പള്ളക്ക് കത്തി വയ്ക്കാനും സമയം കിട്ടില്ല  എന്ന് വിചാരിച്ചിട്ടാണോ താങ്കളുടെ വേവലാതി.

മദ്യ നിരോധനതിനായി  ഡി വൈ എഫ് ഐ  മുന്‍പോട്ടു വന്നിരിക്കുന്നത് അഭിനന്ദനാര്‍ഹമാണ് . യഥാര്‍ത്ഥത്തില്‍ കേരളത്തില്‍  ഡി വൈ എഫ് ഐ യും യൂത്ത് കോണ്‍ഗ്രസ്സും  വിചാരിച്ചാല്‍  മദ്യ വില്പന തടയാനാകും.

മദ്യ നിരോധനമെന്ന ആവശ്യവുമായി  മുന്‍പോട്ടു വന്നിരിക്കുന്ന മുസ്ലിം ലീഗിനെ  മറ്റു പാര്‍ട്ടികള്‍ പിന്തുണക്കുകയാണ് വേണ്ടത്. അല്ലാതെ അതിനെ എതിര്‍ത്ത് കള്ള് കച്ചവട കാര്‍ക്ക് ലാഭമുണ്ടാക്കി  കൊടുക്കാനുള്ള ത്വര  അല്ല വേണ്ടത്.  കേരളത്തിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളുടെ നന്മക്കായി പ്രവര്‍ത്തിക്കണം. അല്ലാതെ കള്ള് വ്യവസായികളുടെ പിണിയാളുകള്‍ ആകരുത്.
ശ്രീ രമേശിന്റെയും സഖാവ് വി എസ് അച്ചുതന്തന്റെയും ഈ കാര്യത്തിലുള്ള നിലപാട് അത്യന്തം പ്രതിഷേതര്ഹമാണ്, നിന്ദ്യമാണ്.

വിഷ കള്ള് വിറ്റു കുറച്ചു കുടുംബങ്ങള്‍ ധനികരാകുമ്പോള്‍ ഈ വിഷ കള്ള് കുടിച്ചു  ജീവിതം നശിപ്പിക്കുന്ന , നശിക്കുന്ന  കുടുംബങ്ങളെ  കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ എങ്ങനെ കഴിയുന്നു ഈ രാഷ്ട്രീയകാര്‍ക്ക്.

Thursday, September 13, 2012

Rite is satanic

https://www.facebook.com/photo.php?fbid=10151197421324345&set=o.295489743800224&type=1&theater


I am Sajidas from Neyyattinkara diocese. I am forced to write in public only to bring the attention of KCBC in the matter which kerala catholic church is facing for a long time. The church has unity in diversity. We all have different cultures and traditions to foster our faith in our Lord Jesus Christ. Kerala Latin Church has always welcomed and facililated all the sister concern churches who came to Indian soil. There are lot of controversial subjects to speak out , but I am not entering into them .
The rite system is satanic if it is encouraging the people to fight with another rites. Bishops have to take neccesary actions to anyone who make provoking statements against another rites.  Here there is a link posted by a Syro malabar rite guy and it is stupid and idiotic post  against our Bishop who, we strongly believe,  is a chosen by the Lord himself.  Being a Latin Bishop he has right to safe gurad and protect the faithfull entrusted to him. And we extend our entire support to him.
If any one is going to make this kind of  post inthe future he will, including his rite superiors, face consequenses, such as civil case.
We have the freedome to grow our faith. We are not coming to any syrian dioces requesting  to provide us land to build churches for latins, where as we always are kind to the syro malabar rites to provide the land and buildings to have thier own churches and other activities.

Therefore I request all kerala Catholic Bishops to sit togethere with the laity reprentatives to discuss this matter before we fight inthe street like orthodox and Jacobites. We are supposed to give witness to the Lord by loving and aceepting with each other not making provoking comments each other.

Monday, September 10, 2012

Strong protest against the arrest of cartoonist  Aseem Trivadi. There is no justification for the arrest of the cartoonist.The cartoonist was arrested for puting the banner against the Indian constitution during Anna Hazzare movement last year. It is not right to arrest a person for such activity. It is not crime against the country. He is not the first person demanding the modification or re writing the constitution wich is outdated years back. The present constitution is favourable to the rich and grabbers, it does not care for the poor and last majority of the country. The Indian constitution must be modified and there should not be any loophole for criminals or grabbers to escape as before and still happening.
We have the freedome to express our ideas and grievances. Its not fair to arrest and put in the jail for speaking out against the culprits who steal our resources, whoever they may be, ministers, officers  or any one who does it.
I STRONGLY PROTEST AGAIST THE ARREST OF ASEEM TRIVEDI. HE MUST BE FREED SOON AND FREED OF ALL CRIMINAL OFFENCES. POLICE OFFICERS WHO ARE BEHIND THIS MUST BE PUNISHED AND PUT IN JAIL.

Saturday, September 8, 2012

ജനകീയ സമിതി പ്രസിഡന്റ് ബുര്‍ഹാനെ ജയിലിലടച്ചു


ജനകീയ സമിതി പ്രസിഡന്റ് ബുര്‍ഹാനെ ജയിലിലടച്ചു; നീതിതേടി ഭാര്യയും മകനും വി. എസ്സിന് മുന്നിലെത്തി
Posted on: 08 Sep 2012


പേയാട്: വിളപ്പില്‍ശാല ചവര്‍ ഫാക്ടറിക്കെതിരെ സമരം നയിച്ച ജനകീയസമിതി പ്രസിഡന്റ് എസ്. ബുര്‍ഹാനെ കോടതി റിമാന്‍ഡ് ചെയ്തു. മോഷണക്കുറ്റം ഉള്‍പ്പെടെ 12 കേസ്സുകളാണ് പോലീസ് ബുര്‍ഹാനെതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ആഗസ്ത് മൂന്നിന് വിളപ്പില്‍ശാല ക്ഷേത്രകവലയില്‍ സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനിടയില്‍ കൊല്ലംകോണത്ത് പോലീസ് വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ നഷ്ടപ്പെട്ട കേസ്സിലാണ് ബുര്‍ഹാനെതിരെ മോഷണക്കുറ്റം ചാര്‍ത്തിയിട്ടുള്ളത്. വ്യാഴാഴ്ച ഉച്ചയ്ക്ക് നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ബുര്‍ഹാനെ പോലീസ് വെള്ളിയാഴ്ച രാവിലെ കാട്ടാക്കട കോടതിയിലെത്തിച്ചു. അവിടെ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ് കണക്കിനാളുകള്‍ എത്തിയിരുന്നു.

ബുര്‍ഹാനെതിരെ പോലീസ് പോലീസ് കള്ളക്കേസുകള്‍ എടുത്തെന്ന പരാതിയുമായി വെള്ളിയാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ ഭാര്യ ആമിന രണ്ട് മാസം പ്രായമുള്ള മകന്‍ മുഹമ്മദ് ബിലാലിനും നാട്ടുകാരായ 50 ഓളം സ്ത്രീകള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചു. ജനകീയ സമരങ്ങള്‍ നടത്തുന്നവരെ തുറുങ്കിലടയ്ക്കുന്ന സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് വി. എസ്. തന്നെ സന്ദര്‍ശിച്ചവരോട് പറഞ്ഞു. ആഭ്യന്തര മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി.
###################################################################################





പേയാട് ജനകീയ  സമിതി പ്രസിഡണ്ട്‌  ശ്രീ ബുര്‍ഹാനെ  പോലീസെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം  പ്രതിഷേതാര്‍ഹാമാണ്. ജനങ്ങള്‍ക്ക്‌ വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപെട്ട ഒരു സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് ഇങ്ങനെയുള്ള  ജനകീയ സമരങ്ങളെ  അടിച്ചമര്തുകയോ അതിന്റെ നേതാന്ക്കമാര്‍ക്കെതിരെ  കള്ളകേസുക്കുകയോ അല്ല . മറിച്ചു ജനങ്ങളുടെ പ്രശ്നങ്ങളെ  പരിഹരിച്ചു മുന്നോട്ടു  പോവുകയാണ് ചെയ്യേണ്ടത്. നേതാക്കന്മാരുടെ  ദീര്‍ഖ വീക്ഷണമില്ലാത്ത നടപടിയാണ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകാനുള്ള കാരണം.  അതിനു പരിഹാരം കാണുന്നതിനു പകരം  ശുദ്ധ  വായു ശ്വസിക്കാനുള്ള   അവകാശത്തിനു വേണ്ടി പോരാടുന്ന  ജനങ്ങളുടെ നേരെ കാഞ്ചി വലിക്കുകയല്ല ചെയ്യേണ്ടത്.  ഇതൊരു കള്ളാ കേസാണ് എന്നതിന് എന്ത് തെളിവാണ് പോലീസിനു വേണ്ടത്.  50000  രൂപ പോലീസ് വണ്ടിയില്‍ കൊണ്ട് വച്ചിട്ട്  മറ്റുള്ളവര്‍ മോഷ്ട്ടികാന്‍ വേണ്ടി  പോലീസുകാര്‍  ഒളിച്ചു നില്‍ക്കുകയായിരുന്നോ ? മോഷണ കേസില്‍ പെടുത്തി  ശ്രീ ബുര്‍ഹാനെ പോലെയുള്ളവരുടെ മനോ ധൈര്യം  തകര്‍ക്കാനുള്ള  ഭരണ കൂടത്തിന്റെ  ശ്രമം വളരെ  അപലപനീയമാണ്.
യാതൊരു കാരണവശാലും  വിളപ്പില്‍ശാലയിലെ  മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിക്കുവാന്‍ സമ്മതിക്കുകയില്ല  എന്നുള്ളത്  ഒരു പിടി വാശിയായി കാണാതെ , അവിടുത്തെ ജനങ്ങളുടെ  ജീവിക്കുവാനുള്ള അവകാശത്തെ  കവര്‍ന്നെടുക്കാതെ, അവര്‍ക്ക് മനുഷ്യരായി,  ശുദ്ധ വായു ശ്വസിച്ചു  ജീവിക്കുവാനുള്ള അവകാശത്തെ സംരക്ഷിക്കുകയാണ്  വേണ്ടത് . അതിനുള്ള സാഹചര്യമാണ്  സര്‍ക്കാര്‍ ഉണ്ടാക്കി കൊടുകേണ്ടത്‌.  അത് സര്‍ക്കാരിന്റെ  കടമയാണ്.  സര്‍ക്കാര്‍ ജനങ്ങളുടെ കാവല്‍ക്കാരനു അല്ലാതെ കൊലയാളി ആകരുത്.

Sunday, September 2, 2012

Greenthoughts Kerala: Emerging Kerala

Greenthoughts Kerala: Emerging Kerala

വികസനം  എല്ലാപേര്‍ക്കും വേണമെന്നത്  ഒരേ സ്വരത്തില്‍  എല്ലാപേരും അംഗീകരിക്കുന്നു.  എന്നാല്‍ എങ്ങനെ വേണം ഏതു  രീതിയില്‍ വേണമെന്നത്തിലാണ് തര്‍ക്കം.  എമെര്‍ജിംഗ് കേരള പദ്ധതിയോട് എം എല്‍ എ  മാര്‍  വിയോജിക്കുന്നതായി  കാണുന്നില്ല. വന സമ്പത്ത് കൈവിട്ടു പോകുന്നതിലാണ് വിയോജിപ്പ്. എന്നാല്‍ വന ഭൂമിക്കു പകരമായി വികസന ആവശ്യത്തിനായി  ഭൂമി കൊടുക്കാന്‍ ഈ എം എല്‍ എ മാര്‍ തയാറാണോ?  . നിങ്ങളുടെ  ഹരിത രാഷ്ട്രീയത്തിനെ എന്നെ പോലെയുള്ള   ജനങ്ങള്‍ പിന്തുണച്ചത്‌ നെല്ലിയാമ്പതിയിലെ പാട്ടഭൂമി പ്രശ്നത്തിന്റെ പശ്ചാതലതിലയിരുന്നു , അതിനര്‍ത്ഥം  നിങ്ങളുടെ എല്ലാ അഭിപ്രായവും ഞങ്ങള്‍ അംഗീകരിക്കുന്നു എന്നല്ല.
നിങ്ങളുടെ സ്വരം വി എസ അച്യുതാനന്തന്റെ സ്വരമാണ്. വി എസ അച്യുതാനന്തന്‍ ഒരു വികസന വിരോധിയനെന്ന കാര്യം ആരോടും പറയേണ്ടതില്ല.  കേരളത്തില്‍ വരേണ്ട പല വികസന പദ്ധതികളും മുടക്കിയത്തില്‍  എല്‍ ഡി എഫിന്  പ്രത്യേകിച്ച് വി എസ അച്യുതാനന്തന്‍ ആണ് .  ആവശ്യമില്ലാത്ത തര്‍ക്കങ്ങളുടെ കാര്യത്തിലാണ് 5  വര്ഷം മുന്‍പേ വരേണ്ട സ്മാര്‍ട്ട്‌ സിറ്റി  ഇത്രയും വൈകിയത്.  അത് പോലെ ഇതും മുടക്കരുതേ എന്നാണ് എന്റെ അപേക്ഷ. കേരളത്തിലെ ജനങ്ങളുടെ ജീവിത രീതിയും വിദ്യാഭ്യാസ  രീതിയും ഒക്കെ മാറി വരുന്നു ലോകം മാറുന്നതോടൊപ്പം,  എന്നാല്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ മാത്രം മാറുന്നില്ല. എല്ലാത്തിനും തര്‍ക്കമുന്നയിച്ചു  വികസന പദ്ധതികള്‍  താറു മാറാക്കും . അതിന്റെ  ഭവിഷ്യത്  അനുഭവിക്കുന്നത് പാവം ജനങ്ങളാണ്. എം എല്‍ ഏ മാര്‍ക്കും മന്ത്രിമാര്‍ക്കും  ജീവിക്കുവാനായി കഷ്ടപെടുന്ന പാവങ്ങളുടെ ബുദ്ധിമുട്ട് ഒരിക്കലും മനസിലാവുകയില്ല. അതിനു  ബയോ ടാറ്റയുമായി  കുറെ ഓഫീസുകള്‍  കയറി ഇറങ്ങണം.  എന്നിട്ട് 3000 രൂപക്കും 4000 രൂപക്കും  ജോലി ചെയ്തു കുടുംബം പോറ്റുന്നത് അനുഭവിച്ചറിയണം.
യു ഡി എഫ് സര്‍ക്കാരിന്റെ  ഈ വികസന പദ്ധതി തകിടം മറിക്കാന്‍ വികസന വിരോധികളുമായി  കൂട്ട് കൂടരുതേ  എന്ന് നിങ്ങളോട്  അപേക്ഷിക്കുന്നു. വളരെയധികം  പ്രതീക്ഷയോടു കൂടിയാണ്  കേരളം ഉമ്മന്‍‌ചാണ്ടി മന്ത്രിസഭയെ  വരവേറ്റത്. എന്നാല്‍ വിചാരിച്ചതിനെകാലേറെ തര്‍ക്കങ്ങളും അധികാര മോഹവും , അധികാരം പങ്കു വയ്ക്കലുമോക്കെയാണ് കണ്ടത്.
വളരെ യധികം പ്രതീക്ഷയോടെയാണ് കേരളം ഈ വികസന പദ്ധതിയെ ഉറ്റു നോക്കുന്നത്. ദയവു ചെയ്തു ഇതിനെ തകിടം മറിക്കല്ലേ.

Monday, August 20, 2012

പങ്കാളിത്ത പെന്‍ഷന്‍


പങ്കാളിത്ത പെന്‍ഷന്‍ എന്ന സര്‍ക്കാരിന്റെ ആശയത്തില്‍ പ്രതിഷേധിച്ചു  കൊണ്ട് ഇടതു സംഘടനകള്‍ നടത്തുന്ന പണിമുടക്ക്‌ സമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പങ്കാളിത്ത പെന്ഷനെ എന്തുകൊണ്ടാണ് ഇവര്‍ എതിര്‍ക്കുന്നതെന്ന്  മനസിലാകുന്നില്ല. ഓരോ വര്‍ഷവും പെന്‍ഷന്‍ വകയില്‍ കോടികണക്കിന് രൂപയാണ് സര്‍ക്കാര്‍ ചിലവാക്കുന്നത്. ഇത്രയും രൂപ ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍,  സര്‍വീസില്‍  ഉണ്ടായിരുന്നപ്പോള്‍ എന്ത്  വലിയ കാര്യങ്ങളാണ്‌ ഇവര്‍ സര്‍ക്കാരിനോ പൊതു ജനങ്ങള്‍ക്കോ  ചെയ്തു കൊടുത്തിരുന്നത്.  11 മണിക്ക്  ഓഫീസില്‍ വരുക 3  മണിക്ക് പോകുക , മാത്രവുമല്ല ശമ്പളത്തിന് പുറമേ നല്ല രീതിയില്‍ കിമ്പളവും ഇവരില്‍ പലരും വാങ്ങിയിട്ടുണ്ട് എന്നുള്ളത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെയുള്ളവര്‍ക്ക്  പെന്‍ഷന്‍ ആയതിനു ശേഷവും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കുന്നതിനു എന്ത് ന്യായീകരണമാണുള്ളത്‌ ? മരണം വരെയും സര്‍ക്കാര്‍ ഇവരുടെ സംരക്ഷണം ഏറ്റെടുക്കണമെന്നുള്ളതു  ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.
സര്‍ക്കാരിനു സര്‍ക്കാര്‍ ജോലിക്കാരുടെ കാര്യം  മാത്രമാണോ നോകേണ്ടത്?  പ്രൈവറ്റ്  സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന  പെന്‍ഷന്‍ഓ  മറ്റു യാതൊരു ആനുകൂല്യങ്ങളും  ഇല്ലാതെ ശമ്പളം മാത്രം വാങ്ങി ജോലി എടുക്കുന്നവര്‍ പെന്‍ഷന്‍  ആയതിനു ശേഷം  എങ്ങനെയാണു ജീവിക്കുന്നതെന്ന് സര്‍ക്കാരോ  ഈ പെന്‍ഷന്‍ഉ വേണ്ടി മുറവിളികൂട്ടുന്ന വരോ  ഓര്മിക്കാതതെന്താണ്?

അടിസ്ഥാന ശമ്പളത്തിന്റെ  പകുതി പെന്‍ഷന്‍  ആയി  കിട്ടുകയും  വീണ്ടും വര്‍ഷം തോറും ഉള്ള  ശമ്പള  വര്‍ധനവ്‌ പെന്ഷനോടൊപ്പം  കൂടുകയും  ചെയ്യുമ്പോള്‍ സര്‍ക്കാരിനു അധിക ബാധ്യത അല്ലെ ഉണ്ടാകുന്നതു.  ഇതും സാധാരണ കാരുടെ നികുതിപണം  അല്ലെ?  ഇങ്ങനെ ഒരു അധിക ബാധ്യത  സാധാരണ ജനങ്ങളുടെ മേല്‍ അടിചെല്‍പ്പിക്കുന്നതിനു യാതൊരു ന്യായീകരണവുമില്ല.  ഇവരുടെ മേല്‍ ഡയസ് നോണ്‍ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുകയും  അവധി ദിവസത്തിലെ ശമ്പളം  കട്ട് ചെയ്യുകയും , മേലില്‍ ഉണ്ടാകാവുന്ന  പ്രമോഷന്‍  സാധ്യത  കുറക്കുകയും ചെയ്യണം.  അല്ലാതെ സാധാരണകാരന്റെ  ജീവനും സ്വത്തിനും  ഭീഷണിയാകുന്ന  സമരത്തിനും ഹര്‍ത്താലിനും  അടിയറവു  പറയാതിരിക്കുക.

മാര്‍ ബസേലിയോസ് ആശുപത്രിയിലെ അത്മഹത്യ ഭീഷണി

സാമൂഹിക നീതിക്കുവേണ്ടി  നിലകൊള്ളുക  എന്ന  അടിസ്ഥാനപരമായ ഒരു ഉത്തരവാദിത്തമാണ്  എല്ലാ പൌരന്മാരിലും പ്രത്യേകിച്ച്  ഓരോ രാഷ്ട്രീയ പാര്‍ട്ടികളിലും  അടങ്ങിയിരിക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി നമ്മള്‍ കണ്ടു വരുന്നത് സാമൂഹിക നീതിക്ക് വേണ്ടി നിലകൊള്ളുന്നില്ല എന്ന് മാത്രമല്ല  സാമൂഹിക  അനീതിക്ക്  കൂട്ട് നില്ക്കാന്‍ ഓരോ രാഷ്ട്രീയ പാര്‍ട്ടികളും മത്സരിക്കുന്നു എന്നതാണ്. ഇതാണ്  യഥാര്‍ത്ഥത്തില്‍  ഒരു അരാജകത്വം  സൃഷ്ടിക്കാന്‍  കാരണമാകുന്നത്.
ഈ അടുത്ത കാലങ്ങളില്‍ നമ്മുടെ നാട്ടില്‍ ഉണ്ടായ  സംഭവ വികാസങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാല്‍ നമുക്ക് ഇത് നന്നായി മനസിലാകും .
നേര്സുമാരുടെ വേതന  വര്‍ധനവിന്  വേണ്ടിയുള്ള മുറ വിളി തുടങ്ങിയിട്ട്  വര്‍ഷങ്ങള്‍  ഏറെയായി.  അതൊരു ഒറ്റപെട്ട  സംഭവമായി കണ്ടു ഓരോ ഭരണ കൂടവും അവരെ  അവഗണിച്ചു എന്നുള്ളതാണ് ശരി. പക്ഷെ അവര്‍ ഒത്തൊരുമിച്ചു ഒരേ  ആവശ്യത്തിനായി  ശബ്ധിച്ചപ്പോള്‍  ഭരണകൂടത്തിനു അവരുടെ മുന്‍പില്‍  മുട്ട് മടക്ക്കേണ്ടി വന്നു.  അതില്‍ പോലും നിലവിലെ സര്‍ക്കാര്‍ മാനേജുമെന്റുകളെ  സഹായിക്കുന്ന നിലപാടുകളാണ് പലപ്പോഴും എടുത്തത്‌.  ഈ പ്രശ്നം സങ്ക്കീര്‍ണമാകുവാന്‍ ഈ സര്‍ക്കാരിന്റെ കഴിവ് കേടു  കാരണമായി.
അവസാനമായി  നേര്സുമാരുടെ പ്രശ്നം നമ്മള്‍ കണ്ടത് മാര്‍ ബസേലിയോസ്  ആശുപത്രിയിലെ  അത്മഹത്യ  ഭീഷണിയാണ്.  യഥാര്‍ത്ഥത്തില്‍ ഈ സര്‍ക്കാര്‍ യഥാസമയം  വേണ്ട രീതിയില്‍  നിലപാടുകള്‍ വ്യക്തമായി എടുത്തിരുന്നെങ്കില്‍ ഈ പ്രശനം ഇത്രയും  രൂക്ഷമാകില്ലയിരുന്നു.  സാമൂഹിക വിരുദ്ധര്‍ ഇതിന്റെ മറവില്‍ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടത്‌  ഒഴിവാക്കാമായിരുന്നു.  അതൊന്നും ചെയ്യാതെ  വരുന്നത് വരുന്നപോലെ കാണാമെന്നു പറഞ്ഞു കൈയും കെട്ടി നോക്കിയിരുനിട്ടു  എല്ലാം ഒത്തു തീര്‍പ്പായത്തിനു  ശേഷം  അവരുടെ പേരില്‍ കേസേടുക്കുന്നതിനു  ഒരു ന്യായീകരണവും  കാണാന്‍ കഴിയില്ല.  അതിനാല്‍ത്തന്നെ  ഒതുതീര്‍പ്പ് വ്യവസ്ഥയില്‍  പറഞ്ഞിരിക്കുന്നപോലെ  കാര്യങ്ങളില്‍ത്തന്നെ  നിലനില്കുന്നതയിരിക്കും ഈ കാര്യത്തില്‍  ഈ സര്‍ക്കാരിന്റെ മുഖം രക്ഷിക്കാന്‍  സഹായിക്കുക.
പ്രതിപക്ഷ നേതാവ്  മുഖ്യ മന്ത്രിയായിരുന്നപ്പോള്‍  നേര്സുമാരുടെ  കാര്യത്തില്‍ ഒരു താല്പര്യം എടുക്കാതെ  ഇപ്പോള്‍ ഈ അവസരത്തില്‍ ആശുപത്രി കിടക്കയില്‍ നിന്ന് ഓടിവന്നത്  പൊതുസമൂഹത്തില്‍  തന്റെ മുഖം  മിനുക്കുന്നതിനു വേണ്ടി മാത്രമാണെന്ന്  പൊതുജനം തിരിച്ചറിഞ്ഞിരിക്കുന്നു  എന്നുള്ളതും  സാമൂഹിക നീതി നിര്‍വഹണത്തില്‍ ഇടതു നിലപാടുകളും  രാഷ്ട്രീയ മുതലെടുപ്പിന് മുന്‍‌തൂക്കം നല്‍കുന്നു  എന്നതും സമൂഹത്തിലെ അരാച്ചകത്വത്തിന്  വഴിതെളിക്കുന്നു.