ജനകീയ സമിതി പ്രസിഡന്റ് ബുര്‍ഹാനെ ജയിലിലടച്ചു
ജനകീയ സമിതി പ്രസിഡന്റ് ബുര്‍ഹാനെ ജയിലിലടച്ചു; നീതിതേടി ഭാര്യയും മകനും വി. എസ്സിന് മുന്നിലെത്തി
Posted on: 08 Sep 2012
പേയാട്: വിളപ്പില്‍ശാല ചവര്‍ ഫാക്ടറിക്കെതിരെ സമരം
നയിച്ച ജനകീയസമിതി പ്രസിഡന്റ് എസ്. ബുര്‍ഹാനെ കോടതി റിമാന്‍ഡ് ചെയ്തു.
മോഷണക്കുറ്റം ഉള്‍പ്പെടെ 12 കേസ്സുകളാണ് പോലീസ് ബുര്‍ഹാനെതിരെ
ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ ആഗസ്ത് മൂന്നിന് വിളപ്പില്‍ശാല ക്ഷേത്രകവലയില്‍
സംയുക്ത സമര സമിതിയുടെ നേതൃത്വത്തില്‍ നടന്ന സമരത്തിനിടയില്‍
കൊല്ലംകോണത്ത് പോലീസ് വാഹനത്തില്‍ സൂക്ഷിച്ചിരുന്ന 50,000 രൂപ നഷ്ടപ്പെട്ട
കേസ്സിലാണ് ബുര്‍ഹാനെതിരെ മോഷണക്കുറ്റം ചാര്‍ത്തിയിട്ടുള്ളത്. വ്യാഴാഴ്ച
ഉച്ചയ്ക്ക് നഗരത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത ബുര്‍ഹാനെ പോലീസ് വെള്ളിയാഴ്ച
രാവിലെ കാട്ടാക്കട കോടതിയിലെത്തിച്ചു. അവിടെ സ്ത്രീകള്‍ ഉള്‍പ്പെടെ നൂറ്
കണക്കിനാളുകള്‍ എത്തിയിരുന്നു.
ബുര്‍ഹാനെതിരെ പോലീസ് പോലീസ് കള്ളക്കേസുകള്‍ എടുത്തെന്ന പരാതിയുമായി വെള്ളിയാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ ഭാര്യ ആമിന രണ്ട് മാസം പ്രായമുള്ള മകന്‍ മുഹമ്മദ് ബിലാലിനും നാട്ടുകാരായ 50 ഓളം സ്ത്രീകള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചു. ജനകീയ സമരങ്ങള്‍ നടത്തുന്നവരെ തുറുങ്കിലടയ്ക്കുന്ന സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് വി. എസ്. തന്നെ സന്ദര്‍ശിച്ചവരോട് പറഞ്ഞു. ആഭ്യന്തര മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി.
ബുര്‍ഹാനെതിരെ പോലീസ് പോലീസ് കള്ളക്കേസുകള്‍ എടുത്തെന്ന പരാതിയുമായി വെള്ളിയാഴ്ച രാവിലെ ഇദ്ദേഹത്തിന്റെ ഭാര്യ ആമിന രണ്ട് മാസം പ്രായമുള്ള മകന്‍ മുഹമ്മദ് ബിലാലിനും നാട്ടുകാരായ 50 ഓളം സ്ത്രീകള്‍ക്കൊപ്പം പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ സന്ദര്‍ശിച്ചു. ജനകീയ സമരങ്ങള്‍ നടത്തുന്നവരെ തുറുങ്കിലടയ്ക്കുന്ന സര്‍ക്കാര്‍ നടപടി ശരിയല്ലെന്ന് വി. എസ്. തന്നെ സന്ദര്‍ശിച്ചവരോട് പറഞ്ഞു. ആഭ്യന്തര മന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം അവര്‍ക്ക് ഉറപ്പുനല്‍കി.
###################################################################################
പേയാട് ജനകീയ സമിതി പ്രസിഡണ്ട് ശ്രീ ബുര്‍ഹാനെ പോലീസെ അറസ്റ്റ് ചെയ്ത നടപടി അത്യന്തം പ്രതിഷേതാര്‍ഹാമാണ്. ജനങ്ങള്‍ക്ക് വേണ്ടി ജനങ്ങളാല്‍ തിരഞ്ഞെടുക്കപെട്ട ഒരു സര്‍ക്കാരില്‍ നിന്ന് ജനം പ്രതീക്ഷിക്കുന്നത് ഇങ്ങനെയുള്ള ജനകീയ സമരങ്ങളെ അടിച്ചമര്തുകയോ അതിന്റെ നേതാന്ക്കമാര്‍ക്കെതിരെ കള്ളകേസുക്കുകയോ അല്ല . മറിച്ചു ജനങ്ങളുടെ പ്രശ്നങ്ങളെ പരിഹരിച്ചു മുന്നോട്ടു പോവുകയാണ് ചെയ്യേണ്ടത്. നേതാക്കന്മാരുടെ ദീര്‍ഖ വീക്ഷണമില്ലാത്ത നടപടിയാണ് ഇങ്ങനെയൊരു പ്രശ്നം ഉണ്ടാകാനുള്ള കാരണം. അതിനു പരിഹാരം കാണുന്നതിനു പകരം ശുദ്ധ വായു ശ്വസിക്കാനുള്ള അവകാശത്തിനു വേണ്ടി പോരാടുന്ന ജനങ്ങളുടെ നേരെ കാഞ്ചി വലിക്കുകയല്ല ചെയ്യേണ്ടത്. ഇതൊരു കള്ളാ കേസാണ് എന്നതിന് എന്ത് തെളിവാണ് പോലീസിനു വേണ്ടത്. 50000 രൂപ പോലീസ് വണ്ടിയില്‍ കൊണ്ട് വച്ചിട്ട് മറ്റുള്ളവര്‍ മോഷ്ട്ടികാന്‍ വേണ്ടി പോലീസുകാര്‍ ഒളിച്ചു നില്‍ക്കുകയായിരുന്നോ ? മോഷണ കേസില്‍ പെടുത്തി ശ്രീ ബുര്‍ഹാനെ പോലെയുള്ളവരുടെ മനോ ധൈര്യം തകര്‍ക്കാനുള്ള ഭരണ കൂടത്തിന്റെ ശ്രമം വളരെ അപലപനീയമാണ്.
യാതൊരു കാരണവശാലും വിളപ്പില്‍ശാലയിലെ മാലിന്യ സംസ്കരണ പ്ലാന്റ് പ്രവര്‍ത്തിക്കുവാന്‍ സമ്മതിക്കുകയില്ല എന്നുള്ളത് ഒരു പിടി വാശിയായി കാണാതെ , അവിടുത്തെ ജനങ്ങളുടെ ജീവിക്കുവാനുള്ള അവകാശത്തെ കവര്‍ന്നെടുക്കാതെ, അവര്‍ക്ക് മനുഷ്യരായി, ശുദ്ധ വായു ശ്വസിച്ചു ജീവിക്കുവാനുള്ള അവകാശത്തെ സംരക്ഷിക്കുകയാണ് വേണ്ടത് . അതിനുള്ള സാഹചര്യമാണ് സര്‍ക്കാര്‍ ഉണ്ടാക്കി കൊടുകേണ്ടത്. അത് സര്‍ക്കാരിന്റെ കടമയാണ്. സര്‍ക്കാര്‍ ജനങ്ങളുടെ കാവല്‍ക്കാരനു അല്ലാതെ കൊലയാളി ആകരുത്.


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home