Greenthoughts Kerala: Emerging Kerala
Greenthoughts Kerala: Emerging Kerala
നിങ്ങളുടെ സ്വരം വി എസ അച്യുതാനന്തന്റെ സ്വരമാണ്. വി എസ അച്യുതാനന്തന്‍ ഒരു വികസന വിരോധിയനെന്ന കാര്യം ആരോടും പറയേണ്ടതില്ല. കേരളത്തില്‍ വരേണ്ട പല വികസന പദ്ധതികളും മുടക്കിയത്തില്‍ എല്‍ ഡി എഫിന് പ്രത്യേകിച്ച് വി എസ അച്യുതാനന്തന്‍ ആണ് . ആവശ്യമില്ലാത്ത തര്‍ക്കങ്ങളുടെ കാര്യത്തിലാണ് 5 വര്ഷം മുന്‍പേ വരേണ്ട സ്മാര്‍ട്ട് സിറ്റി ഇത്രയും വൈകിയത്. അത് പോലെ ഇതും മുടക്കരുതേ എന്നാണ് എന്റെ അപേക്ഷ. കേരളത്തിലെ ജനങ്ങളുടെ ജീവിത രീതിയും വിദ്യാഭ്യാസ രീതിയും ഒക്കെ മാറി വരുന്നു ലോകം മാറുന്നതോടൊപ്പം, എന്നാല്‍ കേരളത്തിലെ രാഷ്ട്രീയക്കാര്‍ മാത്രം മാറുന്നില്ല. എല്ലാത്തിനും തര്‍ക്കമുന്നയിച്ചു വികസന പദ്ധതികള്‍ താറു മാറാക്കും . അതിന്റെ ഭവിഷ്യത് അനുഭവിക്കുന്നത് പാവം ജനങ്ങളാണ്. എം എല്‍ ഏ മാര്‍ക്കും മന്ത്രിമാര്‍ക്കും ജീവിക്കുവാനായി കഷ്ടപെടുന്ന പാവങ്ങളുടെ ബുദ്ധിമുട്ട് ഒരിക്കലും മനസിലാവുകയില്ല. അതിനു ബയോ ടാറ്റയുമായി കുറെ ഓഫീസുകള്‍ കയറി ഇറങ്ങണം. എന്നിട്ട് 3000 രൂപക്കും 4000 രൂപക്കും ജോലി ചെയ്തു കുടുംബം പോറ്റുന്നത് അനുഭവിച്ചറിയണം.
യു ഡി എഫ് സര്‍ക്കാരിന്റെ ഈ വികസന പദ്ധതി തകിടം മറിക്കാന്‍ വികസന വിരോധികളുമായി കൂട്ട് കൂടരുതേ എന്ന് നിങ്ങളോട് അപേക്ഷിക്കുന്നു. വളരെയധികം പ്രതീക്ഷയോടു കൂടിയാണ് കേരളം ഉമ്മന്‍ചാണ്ടി മന്ത്രിസഭയെ വരവേറ്റത്. എന്നാല്‍ വിചാരിച്ചതിനെകാലേറെ തര്‍ക്കങ്ങളും അധികാര മോഹവും , അധികാരം പങ്കു വയ്ക്കലുമോക്കെയാണ് കണ്ടത്.
വളരെ യധികം പ്രതീക്ഷയോടെയാണ് കേരളം ഈ വികസന പദ്ധതിയെ ഉറ്റു നോക്കുന്നത്. ദയവു ചെയ്തു ഇതിനെ തകിടം മറിക്കല്ലേ.


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home