പങ്കാളിത്ത പെന്‍ഷന്‍
പങ്കാളിത്ത പെന്‍ഷന്‍ എന്ന സര്‍ക്കാരിന്റെ ആശയത്തില്‍ പ്രതിഷേധിച്ചു കൊണ്ട് ഇടതു സംഘടനകള്‍ നടത്തുന്ന പണിമുടക്ക് സമൂഹത്തിനു നേരെയുള്ള വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. പങ്കാളിത്ത പെന്ഷനെ എന്തുകൊണ്ടാണ് ഇവര്‍ എതിര്‍ക്കുന്നതെന്ന് മനസിലാകുന്നില്ല. ഓരോ വര്‍ഷവും പെന്‍ഷന്‍ വകയില്‍ കോടികണക്കിന് രൂപയാണ് സര്‍ക്കാര്‍ ചിലവാക്കുന്നത്. ഇത്രയും രൂപ ഇവര്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍, സര്‍വീസില്‍ ഉണ്ടായിരുന്നപ്പോള്‍ എന്ത് വലിയ കാര്യങ്ങളാണ് ഇവര്‍ സര്‍ക്കാരിനോ പൊതു ജനങ്ങള്‍ക്കോ ചെയ്തു കൊടുത്തിരുന്നത്. 11 മണിക്ക് ഓഫീസില്‍ വരുക 3 മണിക്ക് പോകുക , മാത്രവുമല്ല ശമ്പളത്തിന് പുറമേ നല്ല രീതിയില്‍ കിമ്പളവും ഇവരില്‍ പലരും വാങ്ങിയിട്ടുണ്ട് എന്നുള്ളത് എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്. അങ്ങനെയുള്ളവര്‍ക്ക് പെന്‍ഷന്‍ ആയതിനു ശേഷവും സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കൊടുക്കുന്നതിനു എന്ത് ന്യായീകരണമാണുള്ളത് ? മരണം വരെയും സര്‍ക്കാര്‍ ഇവരുടെ സംരക്ഷണം ഏറ്റെടുക്കണമെന്നുള്ളതു ഒരിക്കലും ന്യായീകരിക്കാന്‍ കഴിയുന്ന കാര്യമല്ല.
സര്‍ക്കാരിനു സര്‍ക്കാര്‍ ജോലിക്കാരുടെ കാര്യം മാത്രമാണോ നോകേണ്ടത്? പ്രൈവറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന പെന്‍ഷന്‍ഓ മറ്റു യാതൊരു ആനുകൂല്യങ്ങളും ഇല്ലാതെ ശമ്പളം മാത്രം വാങ്ങി ജോലി എടുക്കുന്നവര്‍ പെന്‍ഷന്‍ ആയതിനു ശേഷം എങ്ങനെയാണു ജീവിക്കുന്നതെന്ന് സര്‍ക്കാരോ ഈ പെന്‍ഷന്‍ഉ വേണ്ടി മുറവിളികൂട്ടുന്ന വരോ ഓര്മിക്കാതതെന്താണ്?
അടിസ്ഥാന ശമ്പളത്തിന്റെ പകുതി പെന്‍ഷന്‍ ആയി കിട്ടുകയും വീണ്ടും വര്‍ഷം തോറും ഉള്ള ശമ്പള വര്‍ധനവ് പെന്ഷനോടൊപ്പം കൂടുകയും ചെയ്യുമ്പോള്‍ സര്‍ക്കാരിനു അധിക ബാധ്യത അല്ലെ ഉണ്ടാകുന്നതു. ഇതും സാധാരണ കാരുടെ നികുതിപണം അല്ലെ? ഇങ്ങനെ ഒരു അധിക ബാധ്യത സാധാരണ ജനങ്ങളുടെ മേല്‍ അടിചെല്‍പ്പിക്കുന്നതിനു യാതൊരു ന്യായീകരണവുമില്ല. ഇവരുടെ മേല്‍ ഡയസ് നോണ്‍ പ്രകാരം അച്ചടക്ക നടപടി സ്വീകരിക്കുകയും അവധി ദിവസത്തിലെ ശമ്പളം കട്ട് ചെയ്യുകയും , മേലില്‍ ഉണ്ടാകാവുന്ന പ്രമോഷന്‍ സാധ്യത കുറക്കുകയും ചെയ്യണം. അല്ലാതെ സാധാരണകാരന്റെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന സമരത്തിനും ഹര്‍ത്താലിനും അടിയറവു പറയാതിരിക്കുക.


0 Comments:
Post a Comment
Subscribe to Post Comments [Atom]
<< Home